KeralaLatest NewsNews

ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ സംഭവം; എല്ലാമൊരു മുൻകരുതലിനു വേണ്ടി ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പൊങ്കാലക്ക് ശേഷം 28 ലോഡ് മാലിന്യം കോര്‍പ്പറേഷന്‍ നീക്കം ചെയ്തു. പൊങ്കാലയുടേതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചിരുന്നത്.
എന്നിട്ടും പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കാന്‍ 21 ലോറികളുപയോഗിച്ചെന്നും അതിന് മൂന്ന് ലക്ഷത്തി അമ്പത്തിയേഴായിരത്തി എണ്ണൂറ് രൂപ ചെലവായന്നുമാണ് കണക്ക്. ഇത് അഴിമതിയെന്ന ബിജെപി ആരോപണത്തിനാണ് മേയര്‍ മറുപടി നല്‍കുന്നത്.

Read Also  :  വെടിവെപ്പ് : തർക്കസ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു, മാധ്യമപ്രവർത്തകർക്ക് പരിക്ക്

ക്ഷേത്രവളപ്പില്‍ അയ്യായിരം പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button