Latest NewsBikes & ScootersIndiaAutomobile

ഡല്‍ഹിയില്‍ കറങ്ങാം ഇനി ഇ- സ്‌കൂട്ടറില്‍

സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിന് പിന്നാലെ സമാനമാതൃകയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിക്കൊരുങ്ങി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍. നഗരവാസികള്‍ക്ക് താമസസ്ഥലത്തേയ്ക്കെത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്തംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം.

രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ 500 ഇ- സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക.

കൗണ്‍സിലിന്റെ ‘ NDMC- 311’ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സ്‌കൂട്ടര്‍ ഉപയോഗിക്കാനാവൂ. തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷനിലെത്തി മൊബൈല്‍ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. സ്‌കൂട്ടര്‍ എടുക്കുന്നതുമുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. മെട്രോ സ്റ്റേഷനുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

80,000 മുതല്‍ 1,00,000 രൂപ വരെയാണ് ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്ററാണ് വേഗം. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടര്‍ ഏടുക്കുമ്പോള്‍ തന്നെ എത്ര ശതമാനം ചാര്‍ജുണ്ടെന്നും അറിയാം. ഇ- സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ രണ്ടു കേന്ദ്രങ്ങള്‍ ഒരുക്കും. കരാര്‍ ഏജന്‍സിക്കാണ് ഇതിന്റെ ചുമതലയെങ്കിലും വൈദ്യുതബന്ധം അധികൃതര്‍ നല്‍കും. സ്‌കൂട്ടറുകളുടെ രൂപകല്‍പ്പന, പരിപാലനച്ചുമതല തുടങ്ങിയവയ്ക്കായി അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button