Latest NewsIndia

മുന്നോക്ക സംവരണം: പ്രതികരണവുമായി സാമ്പത്തിക ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: മുന്നോക്ക സാമ്പത്തിക സംവരണ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. സാമ്പത്തിക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയമാണെന്നും, എല്ലാവര്‍ക്കും നല്‍കിയാല്‍ പിന്നെ സംവരണം ഇല്ലാതാകുമെന്നും സെന്‍ പറഞ്ഞു. തീരുമാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ആഘാതം വളരെ ഗൗരവമേറിയതാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നത് വ്യത്യസ്ത പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയാല്‍ അത് സംവരണം ഇല്ലാതാക്കലാണ്. യഥാര്‍ത്ഥത്തില്‍ ഇത് കുഴഞ്ഞുമറിഞ്ഞൊരു ചിന്തയാണ്. ഇതിന്റെ ആഘാതങ്ങള്‍ ഗൗരവമേറിയതാകും’ അദ്ദേഹം പറഞ്ഞു.

അതേസമം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയസാമ്പത്തിക വളര്‍ച്ച തുടര്‍ന്ന് കൊണ്ടു പോകുവാന്‍ മോദിക്ക് കഴിഞ്ഞു. എന്നാല്‍ തൊഴിലസരങ്ങളായും, ദാരിദ്ര്യനിര്‍മ്മാര്‍ജനമായും മാറ്റാന്‍ കഴിഞ്ഞില്ലെന്നും അമര്‍ത്യസെന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button