Latest NewsNewsIndiaBusiness

ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് തലപ്പത്തേക്ക് ഇനി ഇന്ത്യൻ സാന്നിധ്യം, ഇന്ദർമിത് ഗിൽ ഉടൻ ചുമതലയേൽക്കും

നിലവിൽ, ലോക ബാങ്കിന്റെ ഇക്വിറ്റിബിൾ ഗ്രോത്ത്, ഫിനാൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗം വൈസ് പ്രസിഡന്റാണ് ഇന്ദർമിത് ഗിൽ

ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി ഇന്ദർമിത് ഗിൽ ഉടൻ നിയമിതനാകും. ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇന്ദർമിത് ഗിൽ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ ഒന്നുമുതലാണ് നിയമനം പ്രാബല്യത്തിൽ ആകുക.

നിലവിൽ, ലോക ബാങ്കിന്റെ ഇക്വിറ്റിബിൾ ഗ്രോത്ത്, ഫിനാൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗം വൈസ് പ്രസിഡന്റാണ് ഇന്ദർമിത് ഗിൽ. ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്സ് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൾ നിന്ന് ബിരുദാനന്തര ബിരുദവും ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും ഇദ്ദേഹം നേടിയിട്ടുണ്ട്.

Also Read: കോവിഡ്ക്കാലത്ത് നൽകിയ പ്രത്യേക ആനുകൂല്യങ്ങൾ പിൻവലിച്ചു, ക്രൂ ചേഞ്ചിംഗിന് കേന്ദ്രത്തിന്റെ വിലക്ക്

2012- 16 കാലയളവിൽ കൗശിക് ബസു ആണ് ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിച്ച ആദ്യ ഇന്ത്യക്കാരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button