Latest NewsIndiaNews

20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറും: മാർട്ടിൻ വുൾഫ്

ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധൻ മാർട്ടിൻ വുൾഫ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ വലിയ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച ആലോചിക്കാം: ആവര്‍ത്തിച്ച് കേന്ദ്രം

എഴുപതുകൾ മുതൽ എത്രയോ കാലമായി താൻ ഇന്ത്യയെ പിന്തുടരുന്നു. അതിനാലാണ് ഇക്കാര്യം താൻ അടിവരയിട്ട് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ലോകബാങ്ക് ഇന്ത്യയുടെ 2022-23 ലെ ജിഡിപി വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി പരിഷ്‌കരിച്ചതായി ലോകബാങ്കിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ധ്രുവ് ശർമ്മ പറഞ്ഞു. ലോകബാങ്കിന്റെ ഏറ്റവും പുതിയ ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റ് പ്രകാരം 21-22 സാമ്പത്തിക വർഷത്തിലെ 8.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 222-23 സാമ്പത്തിക വർഷത്തിൽ 6.9 ശതമാനം വളർച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മികച്ച രീതിയിൽ തിരിച്ചുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button