പെരുമ്പാവൂര്‍: അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസായത്. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജുവിന് സ്ഥാനം നഷ്ടമായി. സിപിഎം അംഗം സ്വാതി റെജികുമാറാണ് യുഡിഎഫിന് വോട്ട് ചെയ്തത്.
നേരത്തേ നടത്താനിരുന്ന അവിശ്വാസ പ്രമേയം പഞ്ചായത്തിലെ മിനിട്സ് ബുക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ കടത്തിക്കൊണ്ടുപോയതിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെ ഇന്ന് വോട്ടെടുപ്പ് നടത്തുകയായിരുന്നു. എല്‍ഡിഎഫിന് 11 വോട്ടുകളാണ് ലഭിച്ചത്.
അഞ്ചാം വാര്‍ഡ് അംഗമായി വിജയിച്ച സ്വാതിയെ രണ്ടരക്കൊല്ലത്തിനു ശേഷം പ്രസിഡന്റാക്കാമെന്നായിരുന്നു ഇടതുമുന്നണി നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ഇത് നടപ്പിലാക്കത്തതിനെ തുടര്‍ന്ന് സ്വാതി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാതി റെജികുമാറിനെ കൊണ്ടുവരുമെന്ന് യു.ഡി.എഫ്. അറിയിച്ചു.
Post Your Comments