മുംബൈ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള മത്സരക്രമം തീരുമാനിച്ചു. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ട്വന്റി- 20 മത്സരത്തോടെ ഫെബ്രുവരി 24ന് ബംഗളുരുവിലാണ് പരമ്പര തുടങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു. രണ്ടാം ട്വന്റി- 20യ്ക്ക് 27ന് വിശാഖപട്ടണം വേദിയാകും.
ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ് തുടങ്ങുന്നത്. മാര്‍ച്ച് അഞ്ചിന് നാഗ്പൂരില്‍ രണ്ടാം മത്സരം നടക്കും. മാര്‍ച്ച് എട്ടിന് റാഞ്ചി, മാര്‍ച്ച് 10ന് മൊഹാലി, മാര്‍ച്ച് 13ന് ഡല്‍ഹി എന്നിവിടങ്ങളില്‍ ഏകദിനങ്ങള്‍ അരങ്ങേറുമെന്നും ബി.സി.സി.ഐ അറിയിച്ചു.
Post Your Comments