ഡല്‍ഹി: സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വര്‍മ ഇടക്കാല ഡയറക്ടറായിരുന്ന എം.നാഗേശ്വരറാവു ഇറക്കിയ മിക്ക സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി. അലോക് വര്‍മയ്ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നാഗേശ്വരറാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചിരുന്നു. വര്‍മയുടെ ടീമിലുണ്ടായിരുന്ന പത്തോളം ഉദ്യോഗസ്ഥരെ നാഗേശ്വരറാവു വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടു.
എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചുമതലയില്‍ തിരികെ എത്തിയ അലോക് വര്‍മ ഓഫീസിലെത്തിയ ആദ്യദിവസംതന്നെ നാഗേശ്വര്‍റാവു ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ മിക്കതും റദ്ദാക്കുകയായിരുന്നു. സിബിഐ തലപ്പത്തെ രണ്ടാമനായിരുന്ന രകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സംഘത്തിലെ എ.കെ.ബസ്സി, എം.കെ.സിന്‍ഹ, എ.കെ.ശര്‍മ്മ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരുന്നത്.
ബസ്സിയെ ആന്‍ഡമാനിലേക്കും സിന്‍ഹയെ നാഗ്പുരിലേക്കുമായിരുന്നു സ്ഥലം മാറ്റിയത്. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫറാണ് അലോക് വര്‍മ ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ടു ഉത്തരവുകളിലായി റദ്ദാക്കിയിരിക്കുന്നത്. അതേ സമയം നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി വര്‍മയ്ക്ക് അധികാരം നല്‍കിയിട്ടില്ല..
Leave a Comment