Latest NewsTechnology

അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷ നേടാൻ എയര്‍പോപ്പ് മാസ്കുമായി ഷവോമി

അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷ നൽകുന്ന  മാസ്കുമായി ഷവോമി. എം.ഐ എയര്‍പോപ്പ് PM2.5 എന്ന ആന്റി പൊലൂഷൻ മസ്‌കാണ് ഷവോമി  വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണിത്   നിർമിച്ചിരിക്കുന്നത്. 99 ശതമാനം PM2.5 സൂരക്ഷയും 4 ലെയര്‍ സുരക്ഷയും മാസ്ക് വാഗ്‌ദാനം ചെയുന്നു. കറുപ്പ് നിറത്തിലുള്ള മാസ്കിൽ ഓറഞ്ച് നിറത്തിലൂള്ള എം.ഐ ലോഗോയുംഉൾപ്പെടുത്തിയിട്ടുണ്ട്. നോസ് ബാറില്‍ പോലും ഇരുമ്പിന്റെ ഒരംശം പോലും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയം.

സ്‌കിന്‍ ഫ്രണ്ട്‌ലി 3 ഡി ഡിസൈനാണ്‌ മാസ്‌ക്കിലുള്ളത്. കോള്‍ഡ്, ഫ്‌ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവ പ്രതിരോധിക്കും. ആദ്യ ലെയര്‍ വലിയ തരികളെ പ്രതിരോധിക്കുമ്പോൾ,ഇലക്ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ പ്രതിരോധിക്കുന്നു.  മുഖത്തുണ്ടാകുന്ന വിയര്‍പ്പിനെ പ്രതിരോധിക്കുവാനായി വാര്‍ട്ടര്‍ പെര്‍മിയബിള്‍ ലെയറും 3ഡി സോഫ്റ്റ് ഫിറ്റ് സ്‌പോഞ്ച് ടെക്ക്‌നോളജിയും മാസ്‌ക്കില്‍ ഉള്‍പ്പെടുത്തയിരിക്കുന്നു. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലൂടെ വിൽപ്പനക്കെത്തുന്ന മാസ്കിന് 249 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button