റിയാദ്: ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്സ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്സ് വിമാനങ്ങള്‍ സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കും. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, സിംഗപ്പൂർ, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്സ് വാർത്താകുറിപ്പിൽ അറിയിച്ചു.
Post Your Comments