കണ്ണൂര്‍ : മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാകുകയാണ് കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥന്‍. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തില്‍ ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കുന്നത്. രണ്ടു മാസത്തെ പരിശ്രമം കൊണ്ടാണ് ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ അന്ത്യ അത്താഴം ചിത്രശില്പമാക്കി മാറ്റിയത്.
മരത്തില്‍ കൊത്തിയെടുത്ത ശില്‍പ്പം ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥനാണ് മനോഹരമായ ചിത്ര ശില്‍പ്പം തയ്യാറാക്കിയത്. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ വിഖ്യാതമായ അന്ത്യ ആത്താഴമാണ് ജീവന്‍ തുടിക്കുന്ന ചിത്ര ശില്പമായത്.
തടിയില്‍ ശില്‍പ്പങ്ങള്‍ കൊത്തിയെടുക്കാറുണ്ടെങ്കിലും ചിത്ര ശില്‍പം എന്ന കലാ സൃഷ്ടി അപൂര്‍വമാണ്.
Post Your Comments