പാലക്കാട്: ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്‍പ്പവുമായി രണ്ട് പേര്‍ പിടിയില്‍. ദശാവതാര ശില്‍പ്പങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച അച്ഛനും മകനുമാണ് പിടിയിലായത്. പട്ടാമ്പിയിലാണ് സംഭവം.
ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശില്‍പ്പങ്ങള്‍ കണ്ടെടുത്തത്. വിളയൂര്‍ കരിങ്ങനാടുകുണ്ട് സ്വദേശി രാമചന്ദ്രന്‍, മകന്‍ പത്മരാജന്‍ എന്നിവരാണ് പിടിയിലായത്. ഏഴ് സെന്റി മീറ്റര്‍ ഉയരവും രണ്ട് സെന്റി മീറ്റര്‍ വീതിയുമുള്ള 10 ചെറുശില്‍പ്പങ്ങള്‍ 70 ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ ശ്രമം.
ശില്‍പ്പങ്ങള്‍ കൈവശം വെയ്ക്കാനുള്ള പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു രാമചന്ദ്രന്റെയും പത്മരാജന്റെയും വാദം. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിച്ചില്ല. രേഖകള്‍ അംഗീകൃതമാണെങ്കില്‍ പോലും വില്‍പ്പനയ്ക്ക് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ ശില്‍പ്പങ്ങള്‍ വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
Post Your Comments