നാഗ്പുര്‍: പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ പരാതി കേട്ട് എല്ലാവരും ഞെട്ടി. അവളെന്റെ ഹൃദയം കട്ടെടുത്തു സാറേ.. എങ്ങനെയെങ്കിലും കണ്ടെത്തി തിരിച്ചെടുത്തുതരണം..!ഇതായിരുന്നു യുവാവിന്റെ ആവശ്യം. യുവാവിന്റെ പരാതിക്ക് എന്തു മറുപടി നല്‍കണമെന്ന് അറിയാതെ പോലീസ് കുഴങ്ങി. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരുമായി വരെ ഈ സംഭവം ചര്‍ച്ച ചെയ്യേണ്ടിവന്നു.
നാഗ്പുര്‍ പോലീസ് കമ്മീഷണര്‍ ഭൂഷണ് കുമാര്‍ ഉപാധ്യയ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് നാഗ്പൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവം വെളിപ്പെടുത്തിയത്. താന്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടി തന്റെ ഹൃദയം മോഷ്ടിച്ചെന്നും അത് തിരിച്ചെടുത്തു തരണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
പരാതി നല്‍കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ യുവാവ് ഉറച്ചുനിന്നതോടെ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തു. ഒടുവില്‍ “മോഷ്ടിക്കപ്പെട്ട ഹൃദയം’ സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനെ പോലീസ് തിരിച്ചയയ്ക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ പോലീസ് കണ്ടെത്തി തിരിച്ചുനല്‍കും, എന്നാല്‍ ചിലപ്പോള്‍ പരിഹരിക്കാന്‍ കഴിയാത്ത ഇത്തരം ചില പരാതികള്‍ ഉണ്ടാകാം- കമ്മീഷണര്‍ പറയുന്നു.
Post Your Comments