ഇറ്റാനഗര്‍: പാക്കിസ്ഥാന് ചാരനെന്നു സംശയം ഒരാൾ പിടിയിൽ. അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന അന്ജാവില്നിന്ന് അസാമിലെ ടിന്‍സുകിയ ജില്ലയിലുള്ള നിര്‍മല്‍ റായിയെയാണ് സൈന്യം ഞായറാഴ്ച പിടികൂടിയത്. സംശയാസ്പദമായ പെരുമാറ്റം കാരണം ഒരു മാസത്തിലേറെയായി റായിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഐഎസ്ഐയില്‍ ഇയാള്‍ പരിശീലനം നേടിയിട്ടുണ്ടെന്നും സൈന്യത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നിര്‍മല്‍ കൈമാറിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുവാവിനെ പിന്നീട് പോലീസിനു കൈമാറി.
ഇയാൾ കിബിതു, ദിചി എന്നിവിടങ്ങളില്‍ നിര്‍മല്‍ ആര്‍മി പോട്ടറായി ജോലി ചെയ്യുകയായിരുന്നുവെന്ന് ഡിജിപി എസ്.ബി.കെ. സിംഗ് പറയുന്നു. നേപ്പാളി സമുദായത്തില്‍പ്പെട്ടയാളാണ് നിര്മലെന്നും 2016നും 2018നും ഇടയില്‍ ഇയാള്‍ ദുബായിലെ ഒരു ബര്‍ഗര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നുവെന്നും ഡിജിപി പറഞ്ഞു.
Post Your Comments