ബെയ്ജിംഗ്:ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നാലാം തവണയും ചൈനയില്‍ എത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉന്‍ എത്തിയിരിക്കുന്നത്. ഉന്നിന്റെ സന്ദര്‍ശനത്തെ കുറിച്ച് ഇരുരാജ്യങ്ങളിലേയും വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. അതേസമയം ഉന്നിന്റെ ഭാര്യ റീസോള്‍ ജു ഉം അദ്ദേഹത്തോടൊപ്പമുണ്ട്.
ചൈനീസ് പ്രസിഡനന്റുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റ് സുപ്രധാനമായ വിഷയങ്ങളേക്കാള്‍ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ചര്‍ച്ചകള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാനയം നല്‍കുക. കാരണം, അമേരിക്ക – ഉത്തരകൊറിയ സംഘര്‍ഷങ്ങളില്‍ മികച്ച നയതന്ത്രജ്ഞനായി ചൈന ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കിമ്മിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
നേരത്തേ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആണവ, മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലിയായിരുന്നു ഇത്. തുടര്‍ന്ന് അമേരിക്ക ഉത്തര കൊറിയക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ഈ ഉപരോധം എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ. അതേസമയം അമേരിക്ക,ചൈന,ഉത്തരകൊറിയന്‍ നേതാക്കള്‍ കഴിഞ്ഞ ജൂണിലും കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments