ഉത്തര കൊറിയ: ലോകപ്രസിദ്ധമായ ദക്ഷിണ കൊറിയന്‍ സംഗീത രൂപമായ കെ-പോപിനെതിരെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്ത്. കെ-പോപ് പോലെയുള്ള സംഗീതങ്ങൾ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്നുമാണ് അദ്ദേഹം വിമർശിച്ചത്. കെ-പോപ് ഒരു വിഷം കൂടിയ കാന്‍സര്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം : യുവാവ് വിമാനത്തിനുള്ളിൽ നിന്ന് പിടിയിൽ
ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കെ-പോപ് മ്യൂസിക്കിന്റെ സ്വാധീനം യുവാക്കളുടെ വസ്ത്ര ധാരണ ശീലം, ഹെയര്‍സ്റ്റൈല്‍, സംസാരം, സ്വഭാവം എന്നിവയില്‍ മാറ്റം വരുത്താന്‍ കാരണമായെന്നും ഭാവിയില്‍ ഉത്തര കൊറിയ ഒരു ‘നനഞ്ഞ മതില്‍’ പോലെ തകര്‍ന്നു വീഴുമെന്നും ഉന്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ മുന്‍കാലങ്ങളില്‍ കെ-പോപ് സംഗീതം ഇഷ്ടപ്പെട്ടിരുന്ന കിം ജോംഗ് ഉൻ ഈയടുത്താണ് ഇത്തരത്തിൽ ഒരു താല്‍പര്യക്കുറവ് കാണിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടിൽ പറയുന്നത്. പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും ഇതേ മാധ്യമങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നു.
2018 ല്‍ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്റുകളായ റെഡ് വെല്‍വെറ്റ്, ചോ യോങ് പില്‍ എന്നിവ പ്യോങ്യാങ് സന്ദര്‍ശിച്ചുവെന്നും പരിപാടി അവതരിപ്പിച്ചെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ വിതരണ ഏജന്‍സിയായ KCNA റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ പെങ്കെടുക്കുന്ന ആദ്യത്തെ നോര്‍ത്ത് കൊറിയന്‍ നേതാവായിരുന്നു കിം ജോങ് ഉന്‍.
Post Your Comments