Latest NewsIndia

ദേശീയ പണിമുടക്ക്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണം

ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രാജ്യവ്യാപകമായി ജനജീവിതം ദുസഹമാക്കി. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പണിമുടക്ക് ഏകദേശം പൂര്‍ണമാണ്.
ഡല്‍ഹിയിലും ചെന്നൈയിലും വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. അതേസമയം ഇവിടെ സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ ഓടി. കൊല്‍ക്കത്തയില്‍ സമരക്കാര്‍ ട്രെയിന്‍, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത്‌ നീക്കി. ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് -സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എല്ലാ തരത്തിലുള്ള ബന്തുകളും സര്‍ക്കാര്‍ പ്രതിരോധിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ബംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി ബസ് സര്‍വീസുകളെ സമരം ബാധിച്ചിട്ടുണ്ട്. ആട്ടോ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു. ഒഡിഷയില്‍ തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. അസാമിലും സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. മുംബയില്‍ സമരം ബസ് സര്‍വീസുകളെ കാര്യമായി ബാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button