സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇരുവരുടെയും കരിയറില്‍ വിജയങ്ങളോടൊപ്പം വലിയ പരാജയങ്ങളും നേരിട്ടുണ്ട്. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘ന്യൂഡല്‍ഹി’. 1987-ല്‍ പുറത്തിറങ്ങിയ ‘ന്യൂഡല്‍ഹി’യുടെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫാണ്. മമ്മൂട്ടിയുടെ നായക പദവിയുടെ നിലനില്‍പ്പിന് നിര്‍ണായ പങ്കുവഹിച്ച ‘ന്യൂഡല്‍ഹി’ പിന്നീടു മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ് നടന്നു കയറിയത്.
മമ്മൂട്ടി ചിത്രങ്ങളുടെ തുടര്‍ പരാജയത്തിനു ശേഷം റിലീസിന് എത്തിയ ന്യൂഡല്‍ഹിയില്‍ വലിയ പ്രതീക്ഷയാണ് സംവിധായകരും എഴുത്തുകാരും ഉള്‍പ്പെടെ കാത്തു സൂക്ഷിച്ചത്. തന്നെയും ജോഷിയേയും കൂടാതെ സിനിമയുടെ പ്രിവ്യൂ ഷോ ആദ്യം കണ്ട മറ്റൊരാള്‍ പ്രിയദര്‍ശന്‍ ആണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് ഡെന്നിസ് ജോസഫ്. പ്രിയദര്‍ശന്‍ സിനിമ കണ്ടു തീര്‍ന്ന ശേഷം ആദ്യം വിളിച്ചത് മോഹന്‍ലാലിനെയാണെന്നും മമ്മൂട്ടി ‘ദാ വീണ്ടും തിരിച്ചു വരുന്നു’ എന്ന് അദ്ദേഹം മോഹന്‍ലാലിനോട് പറഞ്ഞതായും ഡെന്നിസ് ജോസഫ് പറയുന്നു. നായര്‍ സാബിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് ന്യൂഡല്‍ഹി റിലീസ് ചെയ്യുന്നത്, ആദ്യ ദിവസം തന്നെ സിനിമയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചപ്പോള്‍ മമ്മൂട്ടി എന്നെയും ജോഷിയേയും ആശ്ലേഷിച്ചു.
മലയാള സിനിമയില്‍ വലിയ ഒരു കുതിപ്പാണ് ന്യൂഡല്‍ഹി എന്ന ചിത്രം പിന്നീടു നടത്തിയത്, തിയേറ്ററില്‍ നിന്ന് മിനി സ്ക്രീനിലേക്കും മിന്നല്‍ മാസായ ന്യൂഡല്‍ഹി ഇന്നും പലരുടെയും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ്.
കടപ്പാട് : സഫാരി ടിവി
Post Your Comments