ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയില്‍ കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച് അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്.
ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന മാര്‍ഗം നഷ്ടപ്പെപ്പെടുമെന്നും വീഡിയോയില്‍ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഇന്ന് ഞങ്ങളുടെ നാട് നഷ്ടപ്പെടുന്നതു പോലെ നാളെ കേരളം തന്നെ ഇല്ലാതാകുമെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിലെ മഹാപ്രളയത്തില്‍ കൈത്താങ്ങായ മത്സ്യ തൊഴിലാളികളെ സഹായിക്കണമെന്നും, ജനിച്ച നാട്ടില്‍ തന്നെ മരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു.
വീഡിയോ കാണാം:
Post Your Comments