Latest NewsFootballSports

രണ്ടാം തവണയും സുപ്രധാന പുരസ്‌കാരം സ്വന്തമാക്കി മുഹമ്മദ് സലാ

കേപ്ടൗണ്‍ : രണ്ടാം തവണയും സുപ്രധാന പുരസ്‌കാര നേട്ടവുമായി മുഹമ്മദ് സലാ. ആഫ്രിക്കന്‍ പ്ളേയര്‍ ഒഫ് ദ ഇയറായി ഇത്തവണയും ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയെ തിരഞ്ഞെടുത്തു. സാഡിയോ മാനേ, പിയറി ഔബമയംഗ് എന്നിവരെ പിന്തള്ളിയാണ് രണ്ടാം തവണയും  താരം പുരസ്‌കാരം സ്വന്തമാക്കുന്നത്. 2017-18 സീസണില്‍ ലിവര്‍പൂളിനായി 44 ഗോളുകള്‍ സല നേടിയിരുന്നു.

പുരസ്‌കാരം രണ്ട് വട്ടം നേടാന്‍ കഴിഞ്ഞുവെന്നത് ഏറെ സന്തോഷിപ്പിക്കുന്നു. എന്നെ സംബന്ധിച്ച് ഈ പുരസ്‌കാരം വളരെ വലുതാണ്. കുടുംബത്തോടും ടീം അംഗങ്ങളോടും ഈ അവസരത്തില്‍ നന്ദി പറയുകയാണെന്നും പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നതായും സല പറഞ്ഞു.

ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെ സാമുവന്‍ ഏറ്റു, സെനഗലിന്റെ എല്‍ഹാദി ദിയോഫ് എന്നിവരാണ് ഇതിന് മുന്‍പ് തുടര്‍ച്ചയായി ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button