
കെയ്റോ: ദേശീയ ടീമില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍, സെനഗലിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് സലാ വിരമിക്കല്‍ സൂചന നല്‍കിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായ സെനഗല്‍ ഈജിപ്തിനെ മറികടന്ന് ഖത്തറിലേക്ക് ടിക്കറ്റ് നേടി.
‘നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ കൂടെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചവരുടെ സംഘമാണ് നിങ്ങള്‍. കൂടുതലൊന്നും എനിക്ക് പറയാനില്ല. നിങ്ങള്‍ക്കൊപ്പം കളിക്കാനായത് തന്നെ വലിയ ആദരവായി കാണുന്നു’ ടീം അംഗങ്ങളോട് ലോക്കര്‍ റൂമില്‍വെച്ച് സലാ പറഞ്ഞു.
Read Also:- വേനൽക്കാലത്ത് മുടിയെ സംരക്ഷിക്കാൻ!
ഈജിപ്തിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സലാ 47 ഗോളുകള്‍ നേടിയിട്ടുണ്ട്. 2011ല്‍ ഈജിപ്തിനായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സലാ 2017ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കോംഗോക്കെതിരെ അവസാന നിമിഷം നേടിയ ഗോളില്‍ ടീമിന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈജിപ്ത് സെനഗലിന് മുമ്പില്‍ മുട്ടുമടക്കുന്നത്.
Post Your Comments