തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം സാധ്യമാക്കുന്ന ബില്ല് ഇരു സഭകളിലും പാസായതിനെ തുടര്‍ന്ന് കേന്ദ്രത്തെ അഭിനന്ദിച്ച് എന്‍എസ് എസ്. സാമൂഹ്യനീതി നിലനിര്‍ത്തി സര്‍ക്കാര്‍ ഇച്ഛാശക്തിയും നീതിബോധവുംതെളിയിച്ചുവെന്നും ബില്ല് പാസായത് സ്വാഗാതാര്‍ഹമെന്നുമാണ് എന്‍ എസ് എസ് അഭിപ്രായപ്പെട്ടത്.
രാജ്യസഭയില്‍ 165 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസാക്കിയത്. രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ഭരണഘടന ഭേദഗതി പ്രാബല്യത്തില്‍ വരും.
Post Your Comments