Latest NewsKerala

സർക്കാർ സ്പോൺസേർഡ് ഭീകരതയാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : സർക്കാർ സ്പോൺസേർഡ് ഭീകരതയാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. നെടുമങ്ങാട് മേഖലയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ കൈയിൽനിന്ന് ബോംബ് കണ്ടെടുത്തിട്ടും അവർ അക്രമങ്ങൾക്ക് നേതൃത്വം നൽകിയിട്ടും പോലീസിനെ ഉപയോഗിച്ച് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുകയാണ് പോലീസ് ചെയ്തത്.

വനിതാ പോലീസിനെ സാന്നിധ്യം പോലുമില്ലാതെ ആർഎസ്എസ് നേതാവിന്റെ  ഭാര്യയെയും അമ്മയെയും പുരുഷ പോലീസുകാർ ആക്രമിച്ചതിൽ നിന്ന് തന്നെ കേരള പോലീസ് മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയായി പ്രവർത്തിക്കുന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ശാഠ്യത്തിന്റെ പേരിൽ യാതൊരു കുറ്റവും ചെയ്യാതെ വീടിനകത്തുള്ള അമ്മമാരെയും സ്ത്രീകളോടും കുട്ടികളോടും ഇത്തരത്തിൽ ക്രൂരമായി പെരുമാറിയാൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരും എന്നും അവർ പറഞ്ഞു. നെടുമങ്ങാട് പോലീസിന്റെ അതിക്രമത്തിനിരയായ ആർഎസ്എസ് പ്രവർത്തകന്റെ കുടുംബത്തെ ശോഭ സുരേന്ദ്രൻ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button