ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിത യോഗം തീരുമാനമാകതെ പിരിഞ്ഞു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന യോഗം വീണ്ടും നാളെ കൂടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രി, കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇതേസമയം സുപ്രിംകോടതി വിധി അനുസരിച്ച് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ ഇദ്ദേഹം റദ്ദാക്കി. സിബിഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മക്ക് കോടതി അധികാരം നല്‍കിയിട്ടില്ല.
അലോക് വര്‍മ്മയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്നത് സംബന്ധിച്ചുളള നാളെ ചേരുന്ന യോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കും.
യോഗത്തില്‍ അലോക് വര്‍മയെ കുറിച്ചുള്ള സിവിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അലോക് വര്‍മക്ക് സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര വിജിലന്‍സ് കമ്മീഷനുംയോഗത്തില്‍ പങ്കെടുത്തു.
Post Your Comments