കൊല്‍ക്കത്ത: സിബിഐയുമായി നേരിട്ട് ആക്രമണത്തിന് മമത സര്‍ക്കാര്‍. തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയുടെ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്‌ക്കെതിരെ സമന്‍സ് അയച്ച് തിരിച്ചടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത പോലീസ്. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം തന്നെ മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനിടെ, കൊല്‍ക്കത്തിയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കൂടിയാലോചിച്ചതിന് ശേഷമാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട്.
മമതാ ബനര്‍ജി ജനങ്ങളോട് സംവദിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. താന്‍ ഒരു സംവിധാനങ്ങള്‍ക്കും എതിരല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് മമത പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നലെ വൈകിട്ട് 8.30ന് ആരംഭിച്ച സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്.
Post Your Comments