Latest NewsKerala

സാമ്പത്തിക സംവരണം കേന്ദ്രസര്‍ക്കാരിന്റെ നീതി നിഷേധം; വെള്ളാപ്പള്ളി

ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി നീതിയുടെ നിഷേധമാണെന്ന് എസ് എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാക്കക്കാര്‍ക്കാണ് ഭരണഘടന സംവരണം ഉറപ്പ് നല്‍കുന്നത്. അത്തരമൊരു ഉദ്ദേശത്തിന് വേണ്ടി മാത്രമാണ് സംവരണം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്എന്‍ഡിപി ഒരിക്കലും എതിരല്ല. പക്ഷെ അതിനാവശ്യമായ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് അത് നടപ്പിലാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മോദി സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button