NattuvarthaLatest NewsKeralaIndiaNews

ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പിണറായി, അഹ് ഇനി ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്നായിരുന്നു വാർത്തയ്ക്കെതിരെ സോഷ്യൽ മീഡിയയുടെ വിമർശനം. ശ്രീനാരായണ ഗുരുദേവൻ ലക്ഷ്യമിട്ട രീതിയിൽ ശ്രീനാരായണ ധർമ്മ പരിപാലനം നടപ്പാക്കാൻ വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Also Read:മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികൾ വിലവരുന്ന 9.75 കിലോ സ്വർണം

‘സനാതന ധർമ്മത്തിലും മേലെയാണ് ശ്രീനാരായണ ധർമ്മ പരിപാലനം. നാട്ടിൽ ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് പിന്നിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളുണ്ട്. അതിന് പല മാനങ്ങളും ഉണ്ടായി‌ട്ടുണ്ട്. 25 വർഷം ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുകയെന്നത് അസുലഭമായ അനുഭവമാണ്. ആ സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ധർമ്മ പരിപാലനനത്തിന്റെ മുഴുവൻ തലങ്ങളിലേക്കുമെത്തി. നാടിനെയും നാട്ടുകാരെയും ഉദ്ധരിക്കുന്ന സമീപനങ്ങളും നിരീക്ഷണങ്ങളും വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ബോധ്യമായ കാര്യങ്ങൾ തന്റേതായ നിരീക്ഷണങ്ങളോടെ ബോധിപ്പിക്കാൻ കഴിയുന്നത് വ്യത്യസ്തമായ ശൈലിയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

‘ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയത്തിലെത്തിക്കാനുള്ള ചടുലമായ പ്രവർത്തനവും എടുത്തു പറയണം. വ്യക്തിപരമായും അല്ലാതെയും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വ്യത്യസ്ത വിഷയങ്ങളിൽ വെള്ളാപ്പള്ളിയുടെ അഭിപ്രായം കേൾക്കാൻ സമൂഹം തയ്യാറാകുന്നു. അതിനു കാരണം ഊർജ്ജസ്വലമായ പ്രവർത്തന ശൈലിയാണ്. ഒരു ശങ്കയും സംശയവുമില്ലാതെ വ്യക്തമായി മറുപടി പറയാൻ കഴിയുന്നതും വെള്ളാപ്പള്ളിയുടെ പ്രത്യേകതയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഈ പ്രസ്താവനയ്‌ക്കെതിരെ ട്രോളുകളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇതിലും വലിയ തമാശയില്ലെന്നും, ഇത് ഗുരുദേവൻ കേൾക്കണ്ടെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button