Bikes & ScootersLatest NewsAutomobile

കാത്തിരിപ്പ് അവസാനിക്കുന്നു : ജിക്‌സര്‍ 250 ഉടൻ വിപണിയിലേക്ക്

ഇന്ത്യയിലെ 200 സിസി 400 സിസി ബൈക്ക്  സെഗ്മെന്റില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യവുമായി സുസുക്കി.ഇതിന്റെ ആദ്യപടിയായി ജിക്‌സർ 250 ഉടൻ വിപണിയിലെത്തിക്കും. സുസുകി ഇനസൂമ 250 2015 മാര്‍ച്ചില്‍ നിര്‍ത്തിയശേഷം ഈ സെഗ്മെന്റില്‍ മറ്റൊരു മോഡല്‍ ഇതുവരെ സുസുക്കി പുറത്തിറക്കിയിരുന്നില്ല. സുസുകി ജിഎസ്എക്‌സ്എസ്300 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് പുതിയ ജിക്‌സര്‍ 250യിൽ പ്രതീക്ഷിക്കാം. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റിംഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ പ്രധാന സവിശേഷതകൾ.

250 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250യ്ക്ക് കരുത്തേകുക. ഈ വര്‍ഷമോ 2020 തുടക്കത്തിലോ വാഹനം വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ബൈക്കിനു 1.20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. ജിക്‌സര്‍ 250 നിരത്തിലെത്തിയാൽ യമഹ എഫ്‌സി 250 ആയിരിക്കും മുഖ്യ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button