ചണ്ഡിഗഡ് : ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ട പഞ്ചാബ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ പുതിയ പാര്‍ട്ടി രൂപികരിച്ചു. പഞ്ചാബ് ഏക്താ പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന പേര്.
പഞ്ചാബ് നിയമസഭയിലെ ആറ് അംഅദ്മി എംഎല്‍എമാര്‍ കൂടി ഇദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് പാര്‍ട്ടി തങ്ങളുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ച് ഖൈറ ആംആദ്മിയില്‍ നിന്നും പുറത്തു പോയത്. അണ്ണാ ഹസാരെയുടെ ആശയങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും പാര്‍ട്ടി പൂര്‍ണമായും വ്യതിചലിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
സമാന മനസ്‌കരായ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് പഞ്ചാബ് എക്താ പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഖൈറയോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആംആദ്മി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് ഖൈറയുടെ നിലപാട്.
Post Your Comments