ന്യൂഡല്‍ഹി : പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കു കൊള്ളും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്.
ഭാരവാഹികളുടെ സാധ്യത പട്ടിക മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. ഡല്‍ഹിയിലുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.. എ. കെ ആന്റണി അടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കും പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് ഉള്ളത്.
Post Your Comments