Latest NewsKerala

മാവോയിസ്റ്റുകൾ നാട്ടിലെത്തി ചായ കുടിച്ചു മടങ്ങി; തിരച്ചിലുമായി പോലീസ്

മലപ്പുറം : മുണ്ടേരി വനത്തിൽ മാവോയിസ്റ്റുകൾ നാട്ടിലെത്തി ചായ കുടിച്ചു മടങ്ങി. പോലീസ് അന്വേഷണം തുടരുകയാണ്. സ്വകാര്യ തോട്ടത്തിലാണ് മാവോയിസ്റ്റുകൾ എത്തിയത്. ശനി രാത്രി ഏഴിനാണു സംഭവം. ഈ സമയത്ത് തണ്ടർബോൾട്ടും ആന്റി നക്സൽ സ്ക്വാഡും വനത്തി‍ൽ തിരച്ചിൽ നടത്തുകയായിരുന്നു.

തോട്ടത്തിലുണ്ടായിരുന്ന 2 പേരുമായി ഒരു മണിക്കൂറോളം ആശയവിനിമയം നടത്തി ചായ കുടിച്ചാണ് 3 പേരടങ്ങുന്ന സംഘം മടങ്ങിയത്.മാവോയിസ്റ്റുകൾ സോമൻ, വിക്രം ഗൗഡ, സന്തോഷ് എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button