Latest NewsIndia

വിവാദത്തിലായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യയുടെ ഫേസ്ബുക് പോസ്റ്റ്

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ശീല കമന്റിട്ട യുവാവിനെ തല്ലി വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യ രംഗത്തെത്തി. ബംഗാളിലെ അലിപുര്‍ദാറില്‍ കലക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നിഖില്‍ നിര്‍മ്മല്‍ ആണ് യുവാവിനെ പോലീസ് സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിവാദത്തിലായത്.

മര്‍ദ്ദനമേറ്റ് യുവാവ് ഐഎഎസ് ഓഫീസറുടെ കാലുപിടിക്കുന്നതും എന്നാല്‍ വീണ്ടും ഇദ്ദേഹം യുവാവിനെ മര്‍ദ്ദിക്കുന്നതുമായ വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി ഭാര്യ നന്ദിനി കൃഷ്ണ രംഗത്തെത്തി.

ഐ ലൗ യു നിഖില്‍, അങ്ങയെ ഓര്‍ത്ത് അഭിമാനിക്കുന്നു, അങ്ങയുടെ ഭാര്യയും കുഞ്ഞുങ്ങളുടെ അമ്മയുമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും ഒരാളുടേയും വിരല്‍ അങ്ങെയ്ക്കെതിരെ ഉയരാന്‍ ഞാന്‍ അനുവദിക്കില്ല. ഒരു മതില്‍ പോലെ ഞാന്‍ അങ്ങേയ്ക്ക് അരികില്‍ നില്‍ക്കും, എന്ന് നന്ദിനി ഫേസ്ബുക്കില്‍ കുറിച്ചു.

മാത്രമല്ല നിങ്ങള്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് മതി എന്നും നിങ്ങള്‍ക്ക് അദ്ദേഹത്തെ നീക്കം ചെയ്യണമെങ്കില്‍ അങ്ങനെ ചെയ്യൂ എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഒരു ഭാര്യയും കുഞ്ഞുമുള്ള കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കരുത്. അദ്ദേഹമാണെന്റെ ഹീറോ. അടി കൊണ്ടയാള്‍ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. നിങ്ങളുടെ ഭാര്യയോടോ സഹോദരിയോടോ ഒരാള്‍ ഇത്രയും അശ്ലീലം പറഞ്ഞാല്‍ നിങ്ങള്‍ സഹിക്കുമോ എന്നും നന്ദിനി ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button