Latest NewsIndia

ഭക്ഷണത്തിനൊപ്പം മദ്യകുപ്പിയും; നേതാവിനെതിരെ ആരോപണം

ലക്നൗ : സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം മദ്യകുപ്പി വിളമ്പിയ ബിജെപി നേതാവിനെതിരെ ആരോപണം. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന പരിപാടിയിലാണ് ഭക്ഷണപൊതിക്കുള്ളില്‍വെച്ച് മദ്യം നൽകിയത്. യുപി ബിജെപി എംല്‍എ നിതിന്‍ അഗര്‍വാള്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.

ചെറിയ കുട്ടികള്‍ക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തെന്നാണ് ആരോപണം. നിതിന്‍ അഗര്‍വാളിന്‍റെ പിതാവും സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് അടുത്തിടെ മാറുകയും ചെയ്ത നരേഷ് അഗര്‍വാളും സത്കാരത്തില്‍ പങ്കെടുത്തിരുന്നു. സംഭവം ബിജെപി ഹര്‍ദോയ് എംപി അന്‍ഷുല്‍ വര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന്‍ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയത്തില്‍ പരാതി നൽകുകയായിരുന്നു.

ഈ സംഭവം നിര്‍ഭാഗ്യകരമെന്നേ എനിക്ക് പറയാന്‍ കഴിയൂ കാരണം നമ്മള്‍ പേനയും പെന്‍സിലും സമ്മാനമായി നല്‍കുന്ന കുഞ്ഞുകുട്ടികള്‍ക്ക് വരെ മദ്യം നല്‍കിയിരിക്കുകയാണ്. ഞാന്‍ ഇത് കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവില്‍ മദ്യം വിതരണം ചെയ്തത് അറിയാതെ പോയത് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുമെന്നും വര്‍മ്മ പറഞ്ഞു. എല്ലാ വരും ഭക്ഷണപ്പെട്ടി കൈപറ്റണമെന്ന് നരേഷ് അഗര്‍വാള്‍ വിളിച്ചു പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button