ഒഡിഷ: ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. ഒരു പോലീസുകാരനാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തത്. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽവച്ചായിരുന്നു ആക്രമണത്തിൽ, നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കാൻ ആരോഗ്യമന്ത്രി നബാ ദാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എഎസ്ഐ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തുവരികയാണെന്നും ഏത് സാഹചര്യത്തിലാണ് വെടിയുതിർത്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments