മുംബൈ: സെക്രട്ടറിയേറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി. സെക്രട്ടറിയേറ്റ് കാന്റീന് സമീപത്തായാണ് കാലിക്കുപ്പികള്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലാണ് സംഭവം.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മന്ത്രാലയത്തിന്റെ താഴത്തെ നിലയില്‍ കാന്റീനിന് സമീപമാണ് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കുപ്പികള്‍ നീക്കം ചെയ്ത ശേഷം കാന്റീന്‍ പരിസരം ശുചീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
സംഭവത്തില്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെയും തൊഴിലാളികളുടെയും പങ്ക് സംശയിക്കുന്നതായി പൊതുഭരണ വകുപ്പ് സഹമന്ത്രി ദത്താത്രേ ഭരണെ പറഞ്ഞു. മന്ത്രാലയത്തിന്റെ പരിസരങ്ങളില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന സ്വകാര്യ കോണ്‍ട്രാക്ടര്‍മാരോ തൊഴിലാളികളോ ആകാം സംഭവത്തിന് പിന്നിലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
Post Your Comments