അമരാവതി : രണ്ട് കോടി രൂപയുടെ 62,000 മദ്യകുപ്പികള്‍ വിജയവാഡ പോലീസും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോയും ചേര്‍ന്ന് നശിപ്പിച്ചു. വിജയവാഡയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എസ്ഇബി സ്റ്റേഷനുകളിലുമായി രണ്ട് വര്‍ഷത്തിനിടെ 822 കേസുകളിലായി പിടികൂടിയ മദ്യക്കുപ്പികളാണ് ഇവ. അതേസമയം ‘വ്യത്യസ്ത അളവിലും ബ്രാന്‍ഡുകളിലുമായി 62,000 മദ്യക്കുപ്പികള്‍ നശിച്ചതായി ‘ വിജയവാഡ പോലീസ് കമ്മീഷണര്‍ കാന്തി റാണ പറഞ്ഞു.
Read Also :പാകിസ്ഥാനില്‍ തോരാ മഴ: 300 ലധികം മരണം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മദ്യം ഡ്യൂട്ടി ഫീസ് നല്‍കിയാലും ഇല്ലെങ്കിലും മൂന്ന് കുപ്പികളില്‍ കൂടുതല്‍ അനുവദിക്കില്ല. 2020-ല്‍ ഭേദഗതി വരുത്തിയ എപി എക്‌സൈസ് ആക്ട് 1968 പ്രകാരമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യക്കുപ്പികള്‍ നശിപ്പിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റ് കോടതി വിചാരണ സമയത്ത് ഡോക്യുമെന്ററി തെളിവായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments