പാലക്കാട് ∙ തൃശൂർ കല്യാൺ ജ്വല്ലേഴ്സിൽ നിന്നു കോയമ്പത്തൂരിലേക്കു സ്വർണവുമായി പോയ കാർ ആക്രമിച്ച് 98.05 രൂപയുടെ സ്വർണ്ണവും കാറുമായി കടന്ന സംഭവത്തിൽ നിർണ്ണായകമായി ചില വിവരങ്ങൾ. കല്യാൺ ജ്വല്ലേഴ്സിന്റെ കാറിനു പിന്നിൽ ചാവടിയിലെ പെട്രോൾ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാർ ഇടിച്ചുകയറ്റി സിനിമാ സ്റ്റൈലിൽ ആയിരുന്നു മോഷണം. ഇന്നലെത്തേതുൾപ്പെടെ ഇരുപതിലേറെ കവർച്ചകളാണു വാളയാറിനും കോയമ്പത്തൂരിനും ഇടയിൽ മൂന്നു വർഷത്തിനിടെ നടന്നിട്ടുള്ളത്.
ഇതിൽ സംസ്ഥാന പൊലീസ് അന്വേഷണം ഏറ്റെടുത്ത ഒരു കേസിൽ മാത്രമാണു പ്രതികളെ പിടികൂടാനായത്. തമിഴ്നാട് പൊലീസ് അന്വേഷിച്ച ഒരു കേസിൽ പോലും യാതൊരു തുമ്പും ലഭിച്ചിട്ടുമില്ല. ഇന്നലത്തെ സ്വർണക്കവർച്ചക്കേസിലും തമിഴ്നാട് പൊലീസിന്റെ നിസ്സഹകരണം മൂലം കേരള പൊലീസ് കുരുക്കിലായി. സംഭവമറിഞ്ഞ ഉടൻ പാലക്കാട്ടു നിന്ന് ഉന്നത പൊലീസ് മേധാവികൾ സ്ഥലത്തെത്തിയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാനോ മറ്റു നടപടിക്രമങ്ങൾക്കോ തമിഴ്നാട് പൊലീസു തയാറായില്ല.
കവർച്ചയ്ക്ക് ഇരയായതു മലയാളികളായതിനാലും പരാതി ലഭിച്ചതിനാലുമാണു കേരള പൊലീസ് സമാന്തര അന്വേഷണവുമായെത്തിയത്. ഡ്രൈവർമാരെ സ്റ്റേഷനിൽ മണിക്കൂറുകളോളം പിടിച്ചുനിർത്തിയെന്നും ആരോപണമുണ്ട്. അതിർത്തിയിൽ നടന്നിട്ടുള്ള വൻ കവർച്ചകളുടെ വിവരങ്ങൾ ഇങ്ങനെ, കഴിഞ്ഞ ഓഗസ്റ്റിൽ വാളയാർ അതിർത്തിയിൽ രാത്രി കല്ലട ബസ് തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ഏഴുപേരാണ് അന്ന് അറസ്റ്റിലായത്. ഇത് കേരള പോലീസ് അന്വേഷിച്ചു പ്രതികളെ പിടിക്കുകയായിരുന്നു.
എന്നാൽ തമിഴ്‌നാട് പോലീസ് അന്വേഷിച്ച ബാക്കി ഒരു കേസിൽ പോലും പ്രതികളെ പിടിക്കാനായിട്ടില്ല.2015 ൽ വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടപ്പള്ളത്തു തമിഴ്നാട് സർക്കാർ ബസ് തടഞ്ഞുനിർത്തി തിരുപ്പൂർ സ്വദേശിയായ ഉള്ളിവ്യാപാരി തങ്കവേലുവിനെ പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി 3 ലക്ഷം രൂപ കൊള്ളയടിച്ച കേസിലും തുമ്പില്ല. 2016 ൽ സേലം–കോയമ്പത്തൂർ റോഡിൽ തമിഴ്നാട് സർക്കാർ ബസ് തടഞ്ഞുനിർത്തി യുവാവിൽ നിന്നു 40 ലക്ഷം രൂപ കൊള്ളയടിച്ച കേസിലും തുമ്പു കിട്ടിയെങ്കിലും തുടരന്വേഷണത്തിനു തമിഴ്നാടു പൊലീസിന്റെ സഹകരണമില്ല.
2016 ൽ സേലം–കോയമ്പത്തൂർ റോഡിൽ തമിഴ്നാട് സർക്കാർ ബസ് തടഞ്ഞുനിർത്തി യുവാവിൽ നിന്നു 40 ലക്ഷം രൂപ കൊള്ളയടിച്ച കേസിലും തമിഴ്‌നാട് പോലീസിന്റെ സഹകരണമില്ല. 2017 ൽ കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേയ്ക്കു വന്ന തമിഴ്നാട് ബസ് ചാവടിയിൽ തടഞ്ഞുനിർത്തി 35 ലക്ഷം കൊള്ളയടിച്ചതിലും അന്വേഷണം എങ്ങുമെത്തിയില്ല. 2018ൽ കോയമ്പത്തൂർ ചാവടിയിൽ കാറിൽ സഞ്ചരിച്ച തൃശൂർ സ്വദേശികളായ ദമ്പതികളെ ആക്രമിച്ചു സ്വർണം കവർന്നു. കേസിൽ തമിഴ്നാട് പൊലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. ഇങ്ങനെ തമിഴ്‌നാട് പോലീസിന്റെ നിസഹകരണമാണ് പ്രതികൾക്ക് രക്ഷപ്പെടാനും വീണ്ടും കവർച്ച നടത്താനുമുള്ള പ്രചോദനം.
Post Your Comments