രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാനത്തിൽ വർദ്ധനവ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ത്രൈമാസ അപ്ഡേറ്റ് പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 13 ശതമാനമായാണ് വരുമാനം ഉയർന്നത്. അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള വരുമാനം 24 ശതമാനമായും ഉയർന്നിട്ടുണ്ട്. 2022- 23 കാലയളവിലെ ആദ്യ 9 മാസം കൊണ്ട് 35 ശതമാനം വരുമാനം വർദ്ധനവാണ് കല്യാൺ ജ്വല്ലേഴ്സ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയ്ക്ക് പുറത്ത് അഞ്ച് ഷോറൂമുകളാണ് പ്രവർത്തനമാരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം 11 പുതിയ ഷോറൂമുകൾ തുറക്കാനും, 2023- 24 സാമ്പത്തിക വർഷം 52 ഷോറൂമുകൾ തുറക്കാനുമാണ് പദ്ധതിയിടുന്നത്. കൂടാതെ, ഫ്രാഞ്ചെയ്സി രീതിയിൽ ഷോറൂമുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 25 പാർട്ണേഴ്സുമായാണ് കല്യാൺ ജ്വല്ലേഴ്സ് ധാരണയിൽ എത്തിയിട്ടുള്ളത്.
Also Read: സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം കോഴിക്കോടിന്
Post Your Comments