ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് കുതിച്ചുയർന്നതോടെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വിറ്റുവരവ് 13 ശതമാനമായാണ് ഉയർന്നത്. ഇതോടെ, മൂന്നാം പാദത്തിലെ വിറ്റുവരവ് 3,884 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 3,435 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഇത്തവണ ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള വിറ്റുവരവ് ഒരുപോലെ ഉയർന്നിട്ടുണ്ട്.
മൂന്നാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് മുൻ വർഷത്തെ 2,880 കോടി രൂപയിൽ നിന്നും 3,219 കോടി രൂപയായാണ് വർദ്ധിച്ചത്. കൂടാതെ, ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള വരുമാനം 276 കോടിയായും, അവലോകന പാദത്തിൽ നിന്നുള്ള മൊത്തം ലാഭം 133 കോടിയായും വർദ്ധിച്ചു. അതേസമയം, ഗൾഫ് മേഖലയിൽ നിന്നുള്ള കമ്പനിയുടെ വിറ്റുവരവ് മുൻ വർഷത്തെ 515 കോടി രൂപയിൽ നിന്ന് ഇത്തവണ 641 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 16.5 ശതമാനം വിഹിതം ഗൾഫ് മേഖലയിൽ നിന്നാണ്.
Post Your Comments