ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണയെ കോണ്‍ഗ്രസ് സസ്പെന്‍ഡു ചെയ്തു. തെലുങ്കാന കോണ്‍ഗ്രസില്‍നിന്നു തിങ്കളാഴ്ചയാണ് സത്യനാരായണയെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആര്‍എസുമായി സത്യനാരായണ കൂട്ടുപിടിച്ചിരുന്നുവെന്ന് ഉത്തംകുമാര്‍ ആരോപിച്ചു. കോലപൂര്‍, കോഡാഡ്, പാലെര്, ഹുസുറാബാദ് തുടങ്ങിയ സീറ്റുകള്‍ സത്യനാരായണ ടിആര്‍എസിനു വിറ്റിരുന്നുവെന്നും ഉത്തംകുമാര്‍ പറഞ്ഞു.
Post Your Comments