ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് വിണ്ടും തിരിച്ചടിയായി ഒരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. . മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കേന്ദ്ര നിയമമന്ത്രിയായിരുന്നു അശ്വനി കുമാര്‍. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി.
Read Also : ആർഎസ്എസ് പ്രതിനിധിയായ ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു: കെ മുരളീധരൻ
കഴിഞ്ഞ 46 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തത്. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നതെന്നും അശ്വനി കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
Post Your Comments