Latest NewsQatar

ഖത്തറില്‍ എക്‌സൈസ് നികുതി ഇരട്ടിയാക്കി

ദോഹ• രാജ്യത്ത് ജനുവരി 1 മുതല്‍ എക്‌സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി ജനറല്‍ ടാക്‌സ് അതോറിറ്റി. മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടുന്നത് സമൂഹത്തെ ആരോഗ്യാവസ്ഥയ്ക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ജി.ടി.എ വ്യക്തമാക്കി.

മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നതോടെ ഇവ രണ്ടിനും ഇരട്ടി വിലയായി. എനര്‍ജി ഡ്രിങ്കുകള്‍ക്ക് അമ്പത് ശതമാനവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹിനികരമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പരമാവധി പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നടപടി. തീരുമാനം സമൂഹത്തെ ആരോഗ്യ പൂര്‍ണമാക്കുമെന്നും സുസ്ഥിരമമായ സാമ്പത്തിക ഭാവി ഉറപ്പാക്കുമെന്നും ജനറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.

2030ലേക്കുള്ള ദേശീയ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രകൃതി വാതക വരുമാനത്തെ മാത്രം ആശ്രയിക്കാതിരിക്കാനും പുതിയ നികുതികള്‍ സഹായിക്കും. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എല്‍.എന്‍.ജിയിതര ബദല്‍ വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. അതുകൂടി മുന്നില്‍ക്കണ്ടാണ് പ്രത്യേകാധികാരങ്ങളോടെ ജനറല്‍ ടാക്‌സ് അതോറിറ്റിക്ക് രൂപം നല്‍കിയത്. എന്നാല്‍ വാറ്റ് ഈ വര്‍ഷവും ചുമത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button