Latest NewsKerala

ആല്‍ബം തയ്യാറാക്കലാണ് കേരളാ പോലീസിന്‍റെ ഇപ്പോഴത്തെ ജോലി; പരിഹാസവുമായി കെപി ശശികല

വടക്കേക്കര: ആല്‍ബം തയ്യാറാക്കലാണ് കേരളാ പോലീസിന്‍റെ ഇപ്പോഴത്തെ ജോലിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. പോലീസിലേക്ക് ഇനി അവസരം ഫോട്ടോഗ്രാഫേഴ്സിനാണെന്നും ശശികല പറഞ്ഞു. പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച്‌ വടക്കേക്കര പോലീസ് സ്റ്റേഷനിലേക്ക് ശബരിമല കര്‍മ്മ സമിതിയുടെ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമല വിഷയത്തിൽ അറസ്റ്റ് ഇനിയും ഉണ്ടായാലും സമരം തുടരുമെന്ന് ശശികല പറഞ്ഞു.നാമം ജപിച്ചു കൊണ്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഈ നിലയില്‍ തന്നെ സമരം മുന്നോട്ടു കൊണ്ട് പോകാമെന്നു ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. കെട്ടുമെടുത്ത് മലയ്ക്ക് പോകുന്നവരെ തിരിച്ചുകൊണ്ട് വരുന്ന പോലീസ്, പേക്കോലങ്ങളെ കെട്ടി എഴുന്നെള്ളിച്ച്‌ കൊണ്ട് പോകുന്നു. പോലീസ് ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ ജയിലുകള്‍ നിറയും.

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സമരം എങ്ങനെ വേണമെന്ന് പോലീസ് തീരുമാനിക്കട്ടെയെന്നും ശശികല പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്‌ സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button