വിപണിയിൽ കൂടുതൽ ശക്തനാകാൻ റെഡ്മിയെ സബ് ബ്രാന്‍ഡ് ആക്കുവാൻ ഒരുങ്ങി ഷവോമി. റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. റെഡ്മി സ്വതന്ത്ര ബ്രാന്‍ഡായി മാറുന്നതു വഴി ഇരു ബ്രാന്‍ഡും നേട്ടമുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്.
കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മോഡലുകള്‍ ഉപഭോക്താക്കളിലെത്തിക്കാനും ഇ-കൊമേഴ്സ് വിപണിയില്‍ സജീവമാകാനുമാണ് റെഡ്മിയിലൂടെ ലക്ഷ്യമിടുന്നത്. ഷവോമി താരതമ്യേന ഉയര്‍ന്ന വിലയിലുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുകയെന്നും റീട്ടെയില്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും ഉദ്ദേശിക്കുന്നുണ്ടെന്നും സിഇഒ അറിയിച്ചു. ജനുവരി പത്തിനു പുതിയ സബ് ബ്രാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.പോക്കോയാണ് ഷവോമിയുടെ ആദ്യ സബ് ബ്രാന്‍ഡ്.
48എംപി ക്യാമറയുള്ള ഫോണായിരിക്കും ഈ ബ്രാൻഡിൽ ആദ്യം അവതരിപ്പിക്കുക. റെഡ്മി7 അഥവാ റെഡ്മി പ്രോ2 എന്ന ആദ്യ മോഡലിൽ ക്വാൽകോം 675 പ്രൊസസർ, 4000എംഎഎച്ച് ബാറ്ററിമൂന്ന് റിയര്‍ ക്യാമറകള്‍ എന്നിവയും പ്രതീക്ഷിക്കാം.
Post Your Comments