ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ പുതിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ എത്തി. റിയൽമിയുടെ എതിരാളി എന്ന നിലയിൽ രൂപകൽപ്പന ചെയ്ത റെഡ്മി 13സി 5ജി സ്മാർട്ട്ഫോണുകളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക്, സിൽവർ, ഗ്രീൻ എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി 13സി 5ജിയെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.74 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീനും, 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് നൽകിയിരിക്കുന്നത്. ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് പ്രവർത്തിക്കുന്നത്. 18 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു ആകർഷണീയത. 50 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി 13സി സ്മാർട്ട്ഫോണുകൾക്ക് 10000 രൂപയിൽ താഴെ മാത്രമാണ് വില.
Also Read: ‘ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല’: ഗൗതം ഗംഭീറിനെതിരെ വീണ്ടും ആക്രമണവുമായി എസ് ശ്രീശാന്ത്
Post Your Comments