Latest NewsKerala

രണ്ട് പതിറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന തണുപ്പ്; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒ‍ഴുക്ക്

മൂന്നാർ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന തണുപ്പാണ് മുന്നാറിൽ അനുഭവപ്പെടുന്നത്.  പലയിടങ്ങളിലും കോടമഞ്ഞ് പെയ്ത് കൊണ്ടേയിരിക്കുന്നു. അനുദിനം തണുപ്പിന്‍റെ കാഠിന്യം വര്‍ധിക്കുകയുമാണ്. രാത്രി സമയങ്ങളില്‍ താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് ആ‍ഴ്ചയോളമായി.

മുന്‍ വര്‍ഷങ്ങളിലും താപനില മൈനസ് മൂന്നിലെത്താറുണ്ടെങ്കിലും ഇത്ര നീണ്ടുനില്‍ക്കാറില്ല. അതിനാലാണ് 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തണുപ്പിലേക്ക് മൂന്നാര്‍ എത്തിയത്. പകല്‍ സമയങ്ങളില്‍ 15-20 ഡിഗ്രി വരെയാണ് താപനില. തണുപ്പ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാകാം താപനില തുടര്‍ച്ചയായി മൈനസ് ഡിഗ്രിയില്‍ തുടരുന്നതിന് കാരണം. മഞ്ഞ് വീ‍ഴ്ചയും തണുപ്പും അധികരിച്ചതോടെ മൂന്നാര്‍, ദേവികുളം മേഖലകളിലെ എസ്റ്റേറ്റുകളില്‍ നൂറ് കണക്കിന് തേയിലച്ചെടികളാണ് കരിഞ്ഞ് നശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button