Latest NewsInternational

റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്തിനു പുറകേ സ്ഥാനം ഒഴിഞ്ഞ് രാജാവ്

ക്വാലാലംപൂര്‍: ഷ്യന്‍ സുന്ദരിയും മിസ് മോസ്‌കോയുമായ യുവതിയെ വിവാഹം ചെയ്തതിനു പുറകേ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ സ്ഥാനം ഒഴിഞ്ഞു. 49 കാരനായ മുഹമ്മദ് തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്തത് വളരെ വാര്‍ത്തയായിരുന്നു. അതേസമയം ആദ്യമായാണ് ് സ്ഥാനം ഒഴിയുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ രാജിയുടെ കാരണവും ഇതുവരെ കൊട്ടാരം വ്യക്തമാക്കിയിട്ടില്ല.

മുസ്ലിം മതം സ്വീകരിച്ചതിനുശേഷമാണ് റഷ്യന്‍ സുന്ദരി രാജാവിനെ വിവഹം ചെയ്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിവാഹത്തെ തുടര്‍ന്നാണ് സുല്‍ത്താന്‍ ഭരണം ഒഴിഞ്ഞതെന്നാണ് ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിക്കുന്നത്. അതേസമയം ഇത്തരം അഭ്യൂഹങ്ങളോട് രാജകൊട്ടാരം പ്രതികരിച്ചിട്ടില്ല.

അതേസമയം സുല്‍ത്താന്റ ആരോഗ്യ പ്രശ്‌നങ്ങളാണോ രാജിക്ക് കാരണം എന്നും വ്യക്തമല്ല
രണ്ടു മാസം മുന്‍പ് സുല്‍ത്താന്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ അങ്ങനെയും അഭ്യൂഹങ്ങളുണ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമാണ് മലേഷ്യ. രാജഭരണം നിലനില്‍ക്കുന്ന മലേഷ്യയില്‍ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് പുതിയ രാജാവ് അധികാരം ഏല്‍ക്കുന്നത്. 2016 ഡിസംബറിലാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ അധികാരമേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button