
കൊച്ചി : സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ താലി ചാര്‍ത്തുന്ന വീഡയോ പ്രചരിപ്പിക്കവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ്. എറണാകുളത്തെ ഒരു സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും പ്ലസ് 2 വിദ്യാര്‍ത്ഥിയും താലി ചാര്‍ത്തുന്നതും സിന്ദുരം തൊടുന്നതുമടക്കമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചെന്നും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചു.
അതിനിടെ വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. ദൃശ്യങ്ങള്‍ ഒരു ഷോട്ട് ഫിലിമിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ചിത്രീകരിച്ചതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments