കറുകച്ചാല്‍: ജലനിധി പദ്ധതിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുന്നതിന് നെടുംകുന്നം പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചേലക്കൊമ്ബ് ശുദ്ധജലവിതരണ പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും.എന്‍.ജയരാജ് എം.എല്‍.എയാണ് ഉദ്ഘാടകന്‍.
38 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതി പ്രകാരം പ്രദേശത്തെ 59 കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. ചേലക്കൊമ്പ്് പ്രദേശത്തെ പതിറ്റാണ്ടുകള്‍നീണ്ട കുടിവെള്ളക്ഷാമത്തിന് ഇതോട് കൂടി ശാശ്വത പരിഹാരമാകും.
26 കുടിവെള്ള വിതരണ പദ്ധതികളാണ് നെടുംകുന്നത്ത് ആകെയുള്ളത്. ഇതില്‍ കമ്മീഷന്‍ ചെയ്യുന്ന 22മത് പദ്ധതിയാണ് ചേലക്കൊമ്ബിലേത്. അവശേഷിക്കുന്ന നാലു പദ്ധതികള്‍കൂടി പൂര്‍ത്തിയാക്കുന്നതോടെ സമ്ബൂര്‍ണ കുടിവെള്ളവിതരണ പഞ്ചായത്തായി നെടുംകുന്നം മാറും
Post Your Comments