Latest NewsKeralaNews

ജലനിധി ശുദ്ധജല വിതരണ പട്ടികയിൽ വ്യാപക ക്രമക്കേട്: തട്ടിപ്പുകളുടെ ചുരുളഴിച്ച് വിജിലൻസ്

'ഓപ്പറേഷൻ ഡെൽറ്റ' എന്ന പേരിലാണ് വിജിലൻസ് വ്യാപക റെയ്ഡ് നടത്തിയത്

സംസ്ഥാനത്തെ ജലനിധി ശുദ്ധജല വിതരണ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. ജല വിതരണത്തിനായി ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നതായും, ഗുണഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചെടുത്ത് വീതിക്കുന്നതായും വിജിലൻസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പാക്കുന്ന പദ്ധതിയാണ് ജലനിധി. വിജിലൻസ് മിന്നൽ പരിശോധന സംഘടിപ്പിച്ചതോടെയാണ് വിവിധ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.

‘ഓപ്പറേഷൻ ഡെൽറ്റ’ എന്ന പേരിലാണ് വിജിലൻസ് വ്യാപക റെയ്ഡ് നടത്തിയത്. 46 പഞ്ചായത്തുകൾ, പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തിയിട്ടുണ്ട്. ഉപരിതലത്തിൽ സ്ഥാപിച്ച പൈപ്പ് ലൈനുകൾ ആഴത്തിലാണെന്നും, പൊതു കിണറുകളുടെ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്നുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജല വിതരണത്തിനായി ഉപയോഗിക്കുന്ന പൈപ്പും മോട്ടോർ പമ്പും ഗുണനിലവാരമില്ലാത്തതാണ്.

Also Read: വ​നി​താ ക​ണ്ട​ക്ട​റു​ടെ പ​ണ​വും മൊ​ബൈലും മോഷ്ടിച്ചു: പ്ര​തി പി​ടി​യി​ല്‍

കെ.ആർ.ഡബ്ല്യു.എസിലെ എൻജിനീയർമാർ പൂർത്തീകരിക്കാത്ത പദ്ധതികൾക്ക് മാനദണ്ഡം പാലിക്കാതെ മുഴുവൻ പണവും അനുവദിച്ചതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പദ്ധതിയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതോടെ, സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button